പാഴ്സലിൽ നിന്ന് നാർക്കോട്ടിക് കെമിക്കൽ പിടിച്ചെടുത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ

പോസ്റ്റൽ വഴിയെത്തിയ പാഴ്സലിൽ നിന്ന് ലിക്വിഡ് നാർക്കോട്ടിക് കെമിക്കൽ പിടിച്ചെടുത്ത് കസ്റ്റംസ്. രഹസ്യ ഓപ്പറേഷനിലൂടെയാണ് ഇവ പിടിച്ചെടുത്തത് എന്നാണ് ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചത് . ഒരു യൂറോപ്യൻ രാജ്യത്ത് നിന്നാണ് പാഴ്സൽ കുവൈത്തിലെത്തിയത്. പിടിച്ചെടുത്ത ദ്രാവകം ഇലക്ട്രോണിക് ഷിഷയിൽ മയക്കുമരുന്നായി ഉപയോഗിക്കുന്നുണ്ടെന്നും ഇത് രാജ്യത്ത് നിരോധിച്ചിരിക്കുന്ന രാസവസ്തുവാണെന്നും കസ്റ്റംസ് ഉറവിടം വ്യക്തമാക്കി. സംശയം തോന്നിയതിനാൽ കസ്റ്റംസ് അധികൃതർ പരിശോധന നടത്തുകയായിരുന്നു. മൂന്ന് പ്ലാസ്റ്റിക്ക് ബോട്ടിലുകളാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇത് കൂടുതൽ പരിശോധന നടത്തിയപ്പോൾ ലിക്വിഡ് നാർക്കോട്ടിക് കെമിക്കൽ ആണെന്ന് വ്യക്തമാവുകയായിരുന്നു. സ്ലോവേനിയയിൽ നിന്ന് എത്തിയ പാഴ്സൽ സ്വീകരിക്കേണ്ടിയിരുന്ന ജോർദാനിയൻ പൗരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/Gs02zVFV3PvDjVRepGqjzu

https://www.kuwaitvarthakal.com/2022/04/21/heres-a-great-free-app-that-teaches-english-fluently/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy