ഈദ് സന്തോഷത്തോടെ ചാലറ്റില്‍ ആഘോഷമാക്കാനൊരുങ്ങി രാജ്യം; കുവൈറ്റില്‍ ചാലറ്റുകളുടെ ഡിമാന്‍ഡ് കൂടി, നിരക്ക് ഇപ്രകാരം

കുവൈറ്റ്: കുവൈറ്റില്‍ ഈദ് അവധി ദിവസം അടുക്കുന്നതോടെ ചാലറ്റുകളുടെ ഡിമാന്‍ഡ് കൂടി. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം അവധി ദിവസങ്ങള്‍ ആഘോഷമാക്കാനാണ് പൗരന്മാരുടെയും താമസക്കാരുടെയും താത്പര്യം. അവധി ദൈര്‍ഘ്യമുള്ളത് കാരണം പൗരന്മാരും താമസക്കാരും വരാനിരിക്കുന്ന ഈദ് അവധിക്കാലത്ത് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നുണ്ട്. എന്നിട്ടും ചാലറ്റുകളുടെ ഡിമാന്‍ഡ് കുത്തനെ ഉയര്‍ന്ന സാഹചര്യം തന്നെയാണുള്ളത്.

ഒരു ആഴ്ച ചാലറ്റ് വാടകയ്ക്ക് ലഭിക്കുന്നതിന് 1,500 ദിനാര്‍ വരെയാണ് നിരക്ക് ഉയര്‍ന്നിട്ടുള്ളത്. മൂന്ന് ദിവസത്തേക്കാണ് വേണ്ടതെങ്കില്‍ നിരക്ക് 900 ദിനാറാണ്. പ്രദേശം, മുറികളുടെ എണ്ണം, പ്രൈവറ്റ് പൂളിന്റെ ലഭ്യത എന്നിവ അനുസരിച്ച് നിരക്കില്‍ വ്യത്യാസം വരും. എല്ലാ ദിവസവും ചാലറ്റുകള്‍ വൃത്തിയാക്കുന്ന സംവിധാനം ഉള്ള സ്ഥലത്തിനാണ് ആവശ്യക്കാരേറെ. ഒപ്പം ഷോപ്പിം?ഗ് സെന്ററുകള്‍, കഫേകള്‍, റെസ്റ്ററെന്റുകള്‍, മോസ്‌ക്ക്, കുട്ടികള്‍ക്കുള്ള കളിയിടങ്ങള്‍ എന്നിവയ്ക്ക് അടുത്ത ചാലറ്റുകള്‍ക്ക് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/Gs02zVFV3PvDjVRepGqjzu

https://www.kuwaitvarthakal.com/2022/01/18/use-it-to-know-free-flight-times-and-low-ticket-prices-on-mobile/

Related Posts

Leave a Reply

Your email address will not be published. Required fields are marked *