ചില സേവനങ്ങൾക്ക് ഫീസ് നിരക്ക് വർധിപ്പിക്കാൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നതായി റിപ്പോർട്ട്. ഗതാഗത വകുപ്പിെൻ്റെയും താമസകാര്യ വകുപ്പിന്റെയും ഫീസ് നിരക്കുകളിൽ വർധന അഭ്യർഥിച്ചുള്ള മെമ്മോറാണ്ടം ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അഹമ്മദ് നവാഫ് അസ്സബാഹിന് ഉടൻ സമർപ്പിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങൾ വെളിപ്പെടുത്തി. സന്ദർശക വിസ ഉൾപ്പെടെയുള്ള സേവനങ്ങൾ ഇക്കൂട്ടത്തിൽപെടും എന്നാണ് വിവരം. മെമ്മോറാണ്ടത്തിൽ പുതിയ ഫീസ് ഘടന ഉൾപ്പെടുത്തിയിട്ടില്ല. ഫീസ് വർധനക്ക് മന്ത്രി തത്ത്വത്തിൽ അംഗീകാരം നൽകിയാൽ പുതിയനിരക്ക് ഉൾപ്പെടുത്തി വിശദമായ നിർദേശം സമർപ്പിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അൽ അൻബ ദിനപത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ബജറ്റ് കമ്മിയും വരുമാനം കുറഞ്ഞതുമാണ് സർക്കാറിനെ ഫീസ് വർധനക്ക് പ്രേരിപ്പിക്കുന്നത്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl ചില സേവനങ്ങൾക്കുള്ള ഫീസ് വർധനയും സബ്സിഡി വെട്ടിച്ചുരുക്കലുമാണ് നിലവിലെ പ്രതികൂല സാഹചര്യം കൈകാര്യം ചെയ്യുന്നതിന് ആവശ്യമെന്നാണ് വിദഗ്ധോപദേശം. ചില മന്ത്രാലയങ്ങളിൽ ഇതിനകം സേവനഫീസ് നിരക്ക് വർധന നടപ്പാക്കി. സബ്സിഡി ഇനത്തിലുള്ള ചെലവ് നിയന്ത്രണവും സർക്കാർ പരിഗണിക്കുന്നുണ്ട്.
Related Posts
Kuwait Power Plant Expansion; കുവൈറ്റിൽ വൈദ്യുതി ഉൽപാദനം വർധിപ്പിക്കുന്നു; ദോഹ ഈസ്റ്റ് പ്ലാന്റിന് പകരം ഇരട്ടി ശേഷിയുള്ള പുതിയ നിലയം
Kuwait Industrial Plot Closures; കുവൈറ്റിൽ 39 വ്യവസായ പ്ലോട്ടുകൾ അടച്ചുപൂട്ടാൻ ഉത്തരവ്; കർശന നടപടിയുമായി പി.എ.ഐ
Kuwait Traffic Alert; കുവൈറ്റിലെ റിയാദ് റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക