Posted By Editor Editor Posted On

പ്രവാസി മലയാളി കുവൈറ്റിൽ ഹൃദയാഘാതം മൂലം നിര്യാതനായി

കുവൈത്ത് കെഎംസിസി പേരാവൂർ മണ്ഡലം കമ്മിറ്റി അംഗം സുഹ്റാ മൻസിൽ ചാമ്പിൽ മക്കുന്നത്ത് ഉമ്മർ (59) ഹൃദയാഘാതം മൂലം നിര്യാതനായി. സാൽവായിലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെയിൽസ്മാനായി കഴിഞ്ഞ 15 വർഷമായി ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: കുണ്ടയ്ക്കൽ ഖാദർ, മാതാവ്: ചാമ്പിൽ മക്കുന്നത്ത് ഖദീജ, ഭാര്യ: സുഹ്‌റ ഉമ്മർ, മക്കൾ: ഉമൈസ്, നിഹാൽ. പ്രതി ദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ കുവൈത്ത് കെഎംസിസി യുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl

Comments (0)

Leave a Reply

Your email address will not be published. Required fields are marked *