പ്രവാസി ക്ഷേമനിധിയിലെ വർധിപ്പിച്ച പെൻഷൻ ഏപ്രിൽ മുതൽ നൽകി തുടങ്ങുമെന്ന് കേരള പ്രവാസി ക്ഷേമനിധി ബോർഡ് അധികൃതർ അറിയിച്ചു. ക്ഷേമനിധി പെൻഷൻ 3000വും 3500ഉം ആക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ട് മാസങ്ങൾ പിന്നിട്ടിരുന്നു. എന്നാൽ ഇതു സംബന്ധിച്ച വിജ്ഞാപനം ഇപ്പോഴാണ് വന്നത്. ഇതിനായുള്ള സോഫ്റ്റ്‌വെയർ അപ്ഡേഷൻ പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടെ അടുത്ത മാസം മുതൽ പുതുക്കിയ പെൻ ഷൻ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. നാട്ടിൽ തിരിച്ചെത്തിയ പ്രവാസി കാറ്റഗറിയിൽ ഉള്ളവർക്ക് 3000 വും നിലവിൽ പ്രവാസികളായിരിക്കുന്ന കാറ്റഗറിയിൽ പെട്ടവർക്ക് 3500 രൂപയുമാണ് പെൻഷൻ. മുൻപ് ഇത് എല്ലാവർക്കും 2000 ആയിരുന്നു. നിലവിൽ 22,000ൽ അധികം ആളുകളാണ് പെൻഷൻ കൈപറ്റുന്നത്. ഏഴ് ലക്ഷത്തോളം പേരാണ് പദ്ധതിയിൽ ചേർന്നിട്ടുള്ളത്. https://pravasikerala.org എന്ന വെബ്സൈറ്റിലൂടെ ഓൺ ലൈനായി പദ്ധതിയിൽ ചേരാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് +968 9933 5751 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ക്ഷേമനിധി ബോർഡ് ഡയറക്ടർ അറിയിച്ചു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IiStZbVMFWnHO0tmYe7UQl