സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് അടുത്തിടെ പുറത്തിറക്കിയ സ്ഥിതിവിവരക്കണക്ക് പ്രകാരം 27,200 പ്രവാസി തൊഴിലാളികൾ വെറും മൂന്ന് മാസത്തിനുള്ളിൽ പ്രാദേശിക തൊഴിൽ വിപണിയിൽ നിന്ന് പുറത്തുപോയതായി റിപ്പോർട്ട്. 1,479,545 ആയിരുന്ന വിപണിയിലെ വിദേശ തൊഴിലാളികളുടെ എണ്ണം 1,452,344 ൽ എത്തി. 2021 ഡിസംബറിലെ കണക്കുകൾ പ്രകാരം പ്രാദേശിക തൊഴിൽ വിപണിയുടെ പട്ടികയിൽ (കുടുംബ മേഖല ഒഴികെ) ഈജിപ്ഷ്യൻ തൊഴിലാളികളാണ് ഒന്നാമതാണ്, മൊത്തം 451,000 പേർ. ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികൾ, ആകെ 437,000 പേരാണ്. 158,700 പേരുള്ള ബംഗ്ലാദേശി തൊഴിലാളികൾ മൂന്നാമതും 69,500 പേരുള്ള പാകിസ്ഥാൻ നാലാമതും, 64,300 തൊഴിലാളികളുള്ള ഫിലിപ്പീൻസ്, 63,300 തൊഴിലാളികളുമായി സിറിയ, 38,000 തൊഴിലാളികളുള്ള നേപ്പാൾ, 25,500 പേരുള്ള ജോർദാൻ, 20,000 പേരുള്ള ഇറാൻ എന്നിങ്ങനെയാണ് കണക്കുകൾ. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/LX5wwoiArAeFKNG5uduiUj
Related Posts
Kuwait Dentist Arrest ; മയക്കുമരുന്ന് ഇടപാടും അനാശാസ്യ പ്രവർത്തനങ്ങളും: കുവൈറ്റിൽ ദന്തഡോക്ടർ അറസ്റ്റിൽ