കുവൈറ്റിൽ നിന്നും ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും വരുന്ന ആളുകൾക്ക് ഒരു രാജ്യ വിസ ലഭിക്കാതെ തന്നെ ഷെഞ്ചൻ വിസയിൽ ബൾഗേറിയയിലേക്ക് പ്രവേശിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കി കുവൈത്തിലെ ബൾഗേറിയൻ എംബസി. യൂറോപ്യൻ യൂണിയൻ നിയമങ്ങൾ അനുസരിച്ച് ബൾഗേറിയ ഉൾപ്പെടെയുള്ള ഷെഞ്ചൻ ഇതര രാജ്യങ്ങളിലെ താമസക്കാർക്ക് ഷെങ്കൻ വിസ കൈവശമുണ്ടെങ്കിൽ അവരുടെ രാജ്യങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കുന്നുവെന്ന് എംബസി പറഞ്ഞു. അതനുസരിച്ച്, കുവൈറ്റിൽ നിന്ന് വരുന്ന പൗരന്മാർക്കും, താമസക്കാർക്കും, കൂടാതെ ലോകമെമ്പാടുമുള്ള ഷെഞ്ചൻ വിസ കൈവശമുള്ളവർക്കും, ഷെഞ്ചൻ ഉടമ്പടിയുടെ മാനദണ്ഡങ്ങൾക്കനുസൃതമായി ബൾഗേറിയൻ വിസ നേടേണ്ടതില്ല. ഏതെങ്കിലും ഷെങ്കൻ രാജ്യം നൽകുന്ന ഒരു ഷെഞ്ചൻ വിസ, ഒരു ദേശീയ വിസയ്ക്ക് തുല്യമായി കരുതി ബൾഗേറിയയിൽ പ്രവേശിക്കാം.
കുവൈറ്റിൽ നിന്ന് ബൾഗേറിയയിലെ വർണ്ണയിലേക്ക് ആഴ്ചയിൽ ഒരിക്കൽ നേരിട്ട് വിമാനങ്ങൾ ഉണ്ടാകും. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HFb4QvoXTSX0FG0O7lSrYO