കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് സാങ്കേതികമായി നിലനിന്നിരുന്ന വിമാന വിലക്ക് നീങ്ങിയതോടെ ടിക്കറ്റ് നിരക്ക് കുറയാൻ സാധ്യത. ‘എയർ ബബ്ൾ’ എന്ന പ്രത്യേക ഇളവ് ഉപയോഗിച്ചാണ് കഴിഞ്ഞ രണ്ടു വർഷമായി വിമാന സർവീസുകൾ നടത്തിയിരുന്നത്. എന്നാൽ വിലക്കുകൾ നീക്കിയതോടെ കൂടുതൽ വിമാനസർവീസുകൾ ഇനി ഉണ്ടാകും. എയർ ബബ്ൾ ആരംഭിച്ച ഘട്ടത്തിൽ വിമാനകമ്പനികൾ ഉയർന്ന നിരക്കാണ് ഈടാക്കിയിരുന്നത്. പിന്നീട് മാറ്റം വന്നിരുന്നെങ്കിലും, ഇപ്പോഴും താരതമ്യേന ഉയർന്ന നിരക്ക് തന്നെയാണ് ഈടാക്കുന്നത്. കോവിഡ് സാഹചര്യം മെച്ചപ്പെട്ടതോടെ കൂടുതൽ പ്രവാസികൾ നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുകയാണ്. കൂടാതെ കുടുംബ സന്ദർശക വിസകൾ നൽകി തുടങ്ങിയാൽ കുടുംബങ്ങളെ കൊണ്ടുവരാനും നിരവധിപേർ തയ്യാറെടുക്കുന്നുണ്ട്. അതിനാൽ ടിക്കറ്റ് നിരക്കിൽ കുറവ് വന്നാൽ ഇത് പ്രവാസികൾക്ക് വലിയ ആശ്വാസമായേക്കും. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb