Posted By editor1 Posted On

കുവൈറ്റിലെ അർദിയ മേഖലയിൽ റസ്റ്റോറന്റിന് തീപിടിച്ചു

കുവൈറ്റിലെ അർദിയ ഇൻഡസ്ട്രിയൽ ഏരിയയിലെ റസ്‌റ്റോറന്റിൽ തീപിടിത്തമുണ്ടായി. അപകടം ഉണ്ടായി ഉടൻ തന്നെ പ്രദേശത്തെ ഫയർസെന്ററിൽ നിന്നുള്ള ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചത് വലിയ ദുരന്തം ഒഴിവാകാൻ സഹായിച്ചു. അഗ്നിശമന സേനാംഗങ്ങളുടെ പെട്ടെന്നുള്ള ഇടപെടൽ മൂലം വലിയ ദുരന്തം ഒഴിവാക്കിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ, പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് അധികൃതർ പറഞ്ഞു. അതേസമയം, റെസ്റ്റോറന്റ് സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ അഗ്നിശമന വിഭാഗത്തിലെ ഉദ്യോഗസ്ഥർ അപകടസ്ഥലം സന്ദർശിച്ചു. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M

Comments (0)

Leave a Reply

Your email address will not be published. Required fields are marked *