ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്റെ പരിശോധനയ്ക്കിടെ രാജ്യത്തേക്ക് ഹാഷിഷ് കടത്താൻ ശ്രമിച്ച അറബ് പൗരത്വമുള്ള താമസക്കാരൻ അറസ്റ്റിൽ. 20 കിലോയോളം ഹാഷിഷ് ആണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്. കടൽമാർഗം കുവൈറ്റിന്റെ ഒരു അയൽ രാജ്യത്ത് നിന്നാണ് ഇയാൾ ഹാഷിഷ് കടത്താൻ ശ്രമിച്ചത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പ്രതി കുറ്റം സമ്മതിച്ചതായും കൂടുതൽ നിയമ നടപടികൾക്കായി പിടിച്ചെടുത്ത മയക്കുമരുന്ന് ഉൾപ്പെടെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയതായും ഉദ്യോഗസ്ഥർ അറിയിച്ചു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M