രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അധികൃതർ നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. സുലൈബിയ പ്രദേശം, മൈദാൻ ഹവല്ലി എന്നിവിടങ്ങളിലാണ് സംയുക്ത കമ്മിറ്റികൾ ചേർന്ന് പരിശോധന നടത്തിയത്. ട്രാഫിക് അഫയേഴ്സ് ആൻഡ് ഓപ്പറേഷൻ സെക്ടർ വ്യവസായ മേഖലകളിലെ വർക്ക് ഷോപ്പുകളിലും ഫീൽഡ് ക്യാമ്പയിനുകൾ തുടർന്നു. 420 ഓളം ട്രാഫിക് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. 12 വാഹനങ്ങൾ റിസർവേഷൻ ഗ്യാരേജിലേക്ക് റഫർ ചെയ്തു. മോഷണ കുറ്റം ചുമത്തിയ മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്തു. ലൈസൻസില്ലാതെ വാഹനമോടിച്ച 5 കുട്ടികളെയും അറസ്റ്റ് ചെയ്തു. തൊഴിൽ നിയമവും, റസിഡൻസി നിയമങ്ങളും ലംഘിച്ചതിന് 17 പേരെയാണ് അറസ്റ്റ് ചെയ്തത്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M
Related Posts
malayali expat dies at saudi; “തീരെ വയ്യ, ഒന്നു വരുമോ…”; ആ വിളി കേട്ടെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു; പ്രവാസലോകത്തെ കണ്ണീരണിയിച്ച് കരീംക്കയുടെ മരണം
Kuwait customs drug seizure; കുവൈത്തിൽ വൻ ലഹരിവേട്ട; വാഹനങ്ങളുടെ ക്രാങ്ക് ഷാഫ്റ്റുകൾക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം, രണ്ട് പേർ പിടിയിലായി