കുവൈറ്റിൽ കഴിഞ്ഞ 70 ദിവസത്തിനുള്ളിൽ 25 ആത്മഹത്യ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കുവൈറ്റിലെ പൗരൻമാരുടെയും താമസക്കാരുടെയും ഇടയിൽ ആത്മഹത്യാ നിരക്ക് വർദ്ധിച്ചു. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, കഴിഞ്ഞ രണ്ട് വർഷത്തിനിടെ 50% നിരക്കാണ് വർദ്ധിച്ചത്. റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ 70 ദിവസത്തിനിടെ നടന്ന ആത്മഹത്യകളിൽ ഭൂരിഭാഗവും ഏഷ്യൻ പൗരന്മാരാണ്. ഇന്ത്യക്കാരാണ് ഇതിൽ മുന്നിൽ, ആത്മഹത്യാ കേസുകളിൽ 60% ഇന്ത്യക്കാർക്കിടയിലാണ്. മൊത്തം ആത്മഹത്യാ കേസുകളിൽ 60 ശതമാനവും 19 നും 35 നും ഇടയിൽ പ്രായമുള്ളവരാണ്. 36% കേസുകളും 36 നും 65 നും ഇടയിൽ പ്രായമുള്ളവരാണ്. 80 ശതമാനവും പുരുഷൻമാരാണ്. അതിനിടെ, ആത്മഹത്യയിലേക്ക് നയിക്കുന്ന നിഷേധാത്മക ചിന്തകൾ നേരിടുന്ന പൗരന്മാർക്കും, താമസക്കാർക്കും മാനസികവും സാമൂഹികവുമായ പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെ, കുവൈറ്റ് സോഷ്യോളജിസ്റ്റ് അസോസിയേഷൻ, സർക്കാർ ഏജൻസികളുമായി ചേർന്ന്, “നിങ്ങളുടെ ജീവിതം പ്രിയപ്പെട്ടതാണ്” എന്ന മുദ്രാവാക്യത്തിന് കീഴിൽ ബോധവൽക്കരണ സംരംഭം ആരംഭിച്ചു. കോവിഡ് കാലഘട്ടത്തിൽ കുവൈറ്റിൽ ചെറുപ്പക്കാർക്കും, കുട്ടികൾക്കുമിടയിലും ആത്മഹത്യകൾ വർദ്ധിച്ചതിനെപറ്റിയും പഠനം നടത്തും. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M