കുവൈറ്റ് സിറ്റി: ദോഹയിൽ രണ്ട് പെൺകുട്ടികൾ ചേർന്ന് മാതാവിനെ കൊലപ്പെടുത്തിയ കേസിന്റ കൂടുതൽ തെളിവുകൾ പുറത്ത് വന്നു. കൊലപ്പെടുത്തിയ ശേഷം അമ്മയുടെ മൃതദേഹം പൂന്തോട്ടത്തിൽ സംസ്കരിക്കാൻ ശ്രമിച്ചതായി പെൺകുട്ടികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതിനു വേണ്ടി തിരഞ്ഞെടുത്ത സ്ഥലവും ഇവർ പോലീസിനെ കാണിച്ചു. കഴിഞ്ഞ ദിവസമാണ് കുവൈറ്റിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. പെൺകുട്ടികളിൽ ഒരാൾ അമ്മയെ പിടിച്ചുനിർത്തുകയും, മറ്റൊരാൾ കുത്തി കൊല്ലുകയുമായിരുന്നുവെന്നും, അതിനുശേഷം അമ്മയുടെ തല മുറിച്ചെടുക്കുകയും ചെയ്യുകയായിരുന്നു എന്നും പെൺകുട്ടികൾ പറഞ്ഞു. പോലീസ് ഉടനെ തന്നെ കുറ്റവാളികളെ പിടികൂടി ഇവർക്കെതിരെ ആസൂത്രിതമായ കൊലപാതകത്തിന് കേസെടുത്തു. വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/Cm7zdipTgHL03KbEmwZxTU
Related Posts
Kuwait Power Plant Expansion; കുവൈറ്റിൽ വൈദ്യുതി ഉൽപാദനം വർധിപ്പിക്കുന്നു; ദോഹ ഈസ്റ്റ് പ്ലാന്റിന് പകരം ഇരട്ടി ശേഷിയുള്ള പുതിയ നിലയം
Kuwait Industrial Plot Closures; കുവൈറ്റിൽ 39 വ്യവസായ പ്ലോട്ടുകൾ അടച്ചുപൂട്ടാൻ ഉത്തരവ്; കർശന നടപടിയുമായി പി.എ.ഐ
Kuwait Traffic Alert; കുവൈറ്റിലെ റിയാദ് റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക