റഷ്യ-യുക്രൈൻ യുദ്ധം: കുവൈറ്റിൽ ഭക്ഷ്യ വസ്തുക്കളുടെ വില ഉയർന്നേക്കും

റഷ്യ-യുക്രൈൻ യുദ്ധം നടക്കുന്നതിനാൽ കുവൈറ്റിൽ ഭക്ഷ്യവസ്തുക്കളുടെ വില വർദ്ധിച്ചേക്കുമെന്ന് കുവൈറ്റി ഫുഡ് ഫെഡറേഷൻ തലവൻ അബ്ദുല്ല അൽ ബജയാൻ മുന്നറിയിപ്പ് നൽകി. യുദ്ധത്തോട് അനുബന്ധിച്ച് ലോകമെമ്പാടും വലിയ തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഇത് ഭക്ഷ്യ വിപണിയിലും വലിയ തരത്തിലുള്ള മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. കുവൈറ്റിൽ നിരവധി സാധനങ്ങൾ ആണ് ഇപ്പോൾ ഇറക്കുമതി ചെയ്യുന്നത്. എന്നാൽ ഇവയുടെ വില നിശ്ചയിച്ചിട്ടില്ല. ഭക്ഷ്യവസ്തുക്കളുടെ വിലയുടെ കാര്യത്തിൽ വ്യാപാരികൾക്കും ഒന്നും ചെയ്യാനാവില്ല. കുവൈറ്റ് കേറ്ററിംഗ് കമ്പനി മുഖേന നിരവധി ഭക്ഷ്യസാധനങ്ങൾ ആഗോളതലത്തിൽ ഇറക്കുമതി ചെയ്യുന്നതിനാൽ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ വർദ്ധനവ് ഉണ്ടെന്നും, വിലവർദ്ധനവ് കൃത്രിമം അല്ലെന്നും ആഗോളതലത്തിൽ ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Cm7zdipTgHL03KbEmwZxTU

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy