കുവൈറ്റിൽ അടുത്ത ഞായറാഴ്ച രാവിലെ മുതൽ രണ്ട് ഗ്രൂപ്പുകളിലായി കുട്ടികൾക്ക് രണ്ടാം സെമസ്റ്റർ ക്ലാസ്സുകൾ ആരംഭിക്കും. ഇതിന്റെ ഭാഗമായി ഇന്നലെ മുതൽ സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വിദ്യാഭ്യാസ ജില്ലകളുടെ ഏകോപനത്തോടെ പൊതുസേവന വകുപ്പ് ശുചീകരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കും, ഈ ആഴ്ചയിൽ ശുചീകരണത്തിനും, മറ്റ് ജോലികൾക്കുമായി ഓരോ സ്കൂളിനും 5 തൊഴിലാളികളെ വീതം നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഫർവാനിയ ഒഴികെയുള്ള അഞ്ച് വിദ്യാഭ്യാസ ജില്ലകളിലെ സ്‌കൂളുകളിലേക്ക് തൊഴിലാളികളെ നൽകിയിട്ടുണ്ട്. അടുത്ത ഞായറാഴ്ച രാവിലെ ക്ലാസ്സുകൾക്ക് മുമ്പ് സ്‌കൂളുകൾ വൃത്തിയാക്കണമെന്നും, സ്‌കൂളുകളുടെ ശുചീകരണം വേഗത്തിലാക്കാനും അധികാരികൾ അശ്രാന്ത പരിശ്രമം നടത്തുന്നുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CHN4TE3RzOIK1acOBvtoy0