കുവൈറ്റിൽ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ അടിയന്തര സഹായം ആവശ്യപ്പെട്ട് 81 കോളുകൾ ഓപ്പറേഷൻ റൂമിന് ലഭിച്ചതായി ജനറൽ ഫയർ ഫോഴ്‌സിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ കേണൽ മുഹമ്മദ് അൽ ഗരീബ് പറഞ്ഞു. ഇതിൽ തീപിടുത്തവുമായി ബന്ധപ്പെട്ട് 40 കോളുകളും, 35 രക്ഷാപ്രവർത്തനങ്ങളും, 6 എണ്ണം പൊതു സേവനങ്ങളുമായി ബന്ധപ്പെട്ട കോളുകളും ആണ്. അടിയന്തര ഘട്ടങ്ങളിൽ ദ്രുതഗതിയിലുള്ള ഇടപെടലിനായി ആറ് ഗവർണറേറ്റുകളിലായി 14 പോയിന്റുകൾ ദേശീയ ദിനാഘോഷ വേളയിൽ സേന സ്ഥാപിച്ചതായും അൽ-ഗരീബ് പറഞ്ഞു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CHN4TE3RzOIK1acOBvtoy0