കുവൈറ്റിൽ ഇന്നുമുതൽ കോവിഡുമായി ബന്ധപ്പെട്ട യാത്ര നിയന്ത്രണങ്ങളിൽ ഇളവ്. ഇന്നുമുതൽ കുവൈറ്റിലേക്ക് വാക്സിൻ എടുക്കാത്തവർക്കും പ്രവേശിക്കാം. വാക്സിൻ എടുത്തവർക്ക് പിസിആർ ടെസ്റ്റും, ക്വാറന്റൈനും ആവശ്യമില്ല. വ്യോമയാന വകുപ്പിന്റെ ആദ്യത്തെ സർക്കുലറിൽ ഇളവുകൾ സ്വദേശികൾക്ക് മാത്രമായിരുന്നു. എന്നാൽ 24 മണിക്കൂറിനുള്ളിൽ ഈ സർക്കുലറിൽ മാറ്റം വരുത്തി ഇളവുകൾ രാജ്യത്തേക്ക് എത്തുന്ന എല്ലാവർക്കും ബാധകമാക്കിയത്. പുതിയ സർക്കുലർ പ്രകാരം കുവൈറ്റിലേക്ക് എത്തുന്ന യാത്രക്കാർക്ക് വാക്സിൻ എടുത്തവർക്ക് പിസിആർ ടെസ്റ്റും, ക്വാറന്റൈനും ആവശ്യമില്ല. വാക്സിൻ എടുക്കാത്തവർക്കും, കുവൈറ്റ് അംഗീകരിക്കാത്ത കോവാക്സിൻ എടുത്തവർക്കും പുറപ്പെടുന്നതിന് 72 മണിക്കൂർ മുൻപുള്ള പി സി ആർ സർട്ടിഫിക്കറ്റും, രാജ്യത്ത് എത്തിയതിനു ശേഷം ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനും നിർബന്ധമാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KyeGlpbpili1uwhl3oMe22