പത്തു ശതമാനത്തിലധികം ആരോഗ്യ ജീവനക്കാർക്ക് ഒരുമിച്ച് അവധി നൽകില്ല

കുവൈറ്റിൽ പത്തു ശതമാനത്തിലധികം ആരോഗ്യ ജീവനക്കാർക്ക് ഒരുമിച്ച് അവധി നൽകില്ലെന്ന് ആരോഗ്യമന്ത്രാലയം. രാജ്യത്തെ ജീവനക്കാർക്ക് വാർഷിക അവധി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നിരവധി ജീവനക്കാർ ഒരുമിച്ച് അവധിക്ക് അപേക്ഷ നൽകുന്നത്. ഈ സാഹചര്യത്തിലാണ് ഒരേസമയം 10 ശതമാനത്തിലധികം ജീവനക്കാർക്ക് അവധി നൽകില്ലെന്ന് മ​ന്ത്രാ​ല​യം വ​കു​പ്പ്​ മേ​ധാ​വി​ക​ൾ​ക്കും ആ​ശു​പ​ത്രി ഡ​യ​റ​ക്​​ട​ർ​മാ​ർ​ക്കും സ​ർ​ക്കു​ല​ർ അ​യ​ച്ച​ത്. കോവിഡ് സാഹചര്യം മൂലം നൽകാതിരുന്ന വാർഷിക അവധി ഫെബ്രുവരി 14 മുതലാണ് വീണ്ടും നൽകി തുടങ്ങിയത്. മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ൽ ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന ആ​രോ​ഗ്യ ജീ​വ​ന​ക്കാ​ർ​ അ​വ​ധി​യെ​ടു​ക്കാ​നു​ള്ള അ​വ​സ​രം പോ​ലും അ​നി​ശ്ചി​ത​മാ​യി നി​ല​ച്ച​പ്പോ​ൾ നി​രാ​ശ​രാ​യി​രു​ന്നു. അ​വ​ധി അ​വ​സ​രം പു​നഃ​സ്ഥാ​പി​ച്ച​തോ​ടെ ദീ​ർ​ഘ​നാ​ളാ​യി നാ​ട്ടി​ൽ പോ​കാ​ത്ത​വ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ അവധിക്ക് അപേക്ഷിച്ചിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KyeGlpbpili1uwhl3oMe22

Related Posts

Leave a Reply

Your email address will not be published. Required fields are marked *