കുവൈത്ത് ആരോഗ്യ മന്ത്രാലയം തങ്ങളുടെ ജീവനക്കാർക്കുള്ള വാർഷിക അവധി ഇന്ന്, ഫെബ്രുവരി 14 തിങ്കളാഴ്ച മുതൽ പുനസ്ഥാപിച്ചു ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി മുസ്തഫ റിദയാണ് ഇത് സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത് സർക്കുലർ അനുസരിച്ച് ഓരോ വിഭാഗങ്ങളിലും അവധിയിലുള്ള തൊഴിലാളികളുടെ എണ്ണം 10% കവിയരുത്.നേരത്തെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിച്ചതിനെ തുടർന്ന് ജീവനക്കാർക്കുള്ള എല്ലാ വാർഷിക അവധികളും മന്ത്രാലയം നിർത്തിവെച്ചിരുന്നുകുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JyKC0mQiu8EIboWNvQfCcF