കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നും ചില രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ 120 ശതമാനത്തോളം വർധനവെന്ന് റിപ്പോർട്ടുകൾ . ദേശീയ അവധി ദിനം പ്രമാണിച്ചു യാത്രക്കാരുടെ എണ്ണം ഉയർന്നതോടെയാണ് വിമാന ടിക്കറ്റ് നിരക്ക് വർധിച്ചത്. ടിക്കറ്റ് നിരക്കിലെ വർധനവ് മാർച്ച് പകുതി വരെ തുടരുമെന്നാണ് ട്രാവൽ ഏജൻസികൾ പറയുന്നത് തുടർന്ന് ടിക്കറ്റ് നിരക്ക് കുറഞ്ഞ് വീണ്ടും സാധാരണ നിലയിലേക്ക് എത്തും.നിലവിൽ രാജ്യത്തെ കോവിഡ് നിരക്ക് കുറയുകയും വിമാനത്താവളം ഇനി അടച്ചിടാൻ സാധ്യതയിലെന്ന വിലയിരുത്തലും യാത്ര ചെയ്യാനുള്ള പ്രേരണയാവുന്നുണ്ട്.. യാത്രയിലും തിരിച്ചുവരവിലും കുവൈത്ത് വിമാനത്താവളത്തിലെ ആരോഗ്യ നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണണെന്ന് അവർ ചൂണ്ടിക്കാട്ടി. ഒപ്പം യാത്രയ്ക്കായി പോകുന്ന രാജ്യങ്ങളിലെ മുൻകരുതലുകൾ പാലിക്കണമെന്നും അവർ നിർദേശിക്കുന്നു കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JyKC0mQiu8EIboWNvQfCcF
Related Posts
Kuwait Power Plant Expansion; കുവൈറ്റിൽ വൈദ്യുതി ഉൽപാദനം വർധിപ്പിക്കുന്നു; ദോഹ ഈസ്റ്റ് പ്ലാന്റിന് പകരം ഇരട്ടി ശേഷിയുള്ള പുതിയ നിലയം
Kuwait Industrial Plot Closures; കുവൈറ്റിൽ 39 വ്യവസായ പ്ലോട്ടുകൾ അടച്ചുപൂട്ടാൻ ഉത്തരവ്; കർശന നടപടിയുമായി പി.എ.ഐ
Kuwait Traffic Alert; കുവൈറ്റിലെ റിയാദ് റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക