നാട്ടിലേക്ക് യാത്ര ചെയ്യുന്നതിന് പി.സി.ആർ ടെസ്റ്റ് വേണ്ടന്ന കേന്ദ്ര സർക്കാറിന്റെ ഇളവിൽ കുവൈത്തിനെ ഉൾപ്പെടുത്താത്തതിൽ നിരാശ. 82 രാജ്യങ്ങളാണ് ഈ പട്ടികയിൽ ഇടം നേടിയത്. എന്നാൽ പട്ടികയിൽ ഗൾഫ് രാജ്യങ്ങളായ കുവൈത്തും യു.എ.ഇയും ഇല്ല. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് കോവിഡ് പരിശോധന നടത്താതെ നാട്ടിലെത്താൻ കേന്ദ്ര സർക്കാർ തയാറാക്കിയ പട്ടികയിലാണ് ഈ രണ്ടു രാജ്യങ്ങളെയും ഉൾപ്പെടുത്താതിരുന്നത്. കുവൈറ്റിൽ ഭൂരിഭാഗം പേരും വാക്സിനേഷൻ പൂർ ത്തീകരിച്ചവരാണ്. നല്ലൊരു ശതമാനം ജനങ്ങളും ബൂസ്റ്റർ ഡോസും സ്വീകരിച്ചുകഴിഞ്ഞിരുന്നു. എന്നിരുന്നാലും പട്ടികയിൽ ഉൾപ്പെടുത്താതിരുന്നത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JyKC0mQiu8EIboWNvQfCcF
Related Posts
Kuwait Power Plant Expansion; കുവൈറ്റിൽ വൈദ്യുതി ഉൽപാദനം വർധിപ്പിക്കുന്നു; ദോഹ ഈസ്റ്റ് പ്ലാന്റിന് പകരം ഇരട്ടി ശേഷിയുള്ള പുതിയ നിലയം
Kuwait Industrial Plot Closures; കുവൈറ്റിൽ 39 വ്യവസായ പ്ലോട്ടുകൾ അടച്ചുപൂട്ടാൻ ഉത്തരവ്; കർശന നടപടിയുമായി പി.എ.ഐ
Kuwait Traffic Alert; കുവൈറ്റിലെ റിയാദ് റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക