കുവൈറ്റ് ജ്യോതിശാസ്ത്രജ്ഞൻ ഡോ സലേഹ് അൽ ഒജൈരി അന്തരിച്ചു

കുവൈറ്റിലെ പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ ഡോ. സാലിഹ് അൽ-ഒജൈരി 102-ാം വയസ്സിൽ അന്തരിച്ചു. 1920 ജൂൺ 23 നാണ് സാലിഹ് അൽ ഒജൈരി ജനിച്ചത്. ജ്യോതിശാസ്ത്രത്തെക്കുറിച്ച് അറബ് ലോകത്തിന് നിരവധി പുസ്തകങ്ങൾ അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. കുവൈറ്റ് സ്റ്റേറ്റ് അതിന്റെ എല്ലാ ഔദ്യോഗിക ഇടപാടുകൾക്കും ഔദ്യോഗികമായി അംഗീകരിച്ച ഒജൈരി കലണ്ടറിന്റെ രൂപീകരണത്തിന് പിന്നിലും പ്രവർത്തിച്ചിട്ടുണ്ട്. 1981-ലും 1988-ലും കുവൈറ്റ് യൂണിവേഴ്സിറ്റി അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DeucgGb3r0Z8YuXraSRSSo

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top