പാലക്കാട് ഷൊർണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. ഷൊർണൂർ മതിലിങ്കൽ വീട്ടിൽ റോയ് ജോൺ (63) ആണ് മരിച്ചത്. അൽ മുല്ല കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: മിനി (കുവൈത്ത് ക്വാളിറ്റി നെറ്റ് കമ്പനി). മക്കൾ: നിഥില റോയ്, നർദ റോയ് (ഇരുവരും വിദ്യാർഥികൾ). മൃതദേഹം ബുധനാഴ്ച രാവിലെ 11ന് സബാഹ് ആശുപത്രി മോർച്ചറിയിൽ പൊതുദർശനത്തിന് വെക്കും. ഷൊർണൂർ ഇമ്മാനുവേൽ മാർത്തോമ്മ ചർച്ച ഇടവക അംഗമാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DeucgGb3r0Z8YuXraSRSSo