കുവൈറ്റിൽ വിമാനം പുറപ്പെടുന്നതിന് 20 മിനിറ്റ് മുൻപ് ഡിപ്പാർച്ചർ ഗേറ്റ് അടക്കും
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡിപ്പാർച്ചർ ഗേറ്റുകൾ പുറപ്പെടുന്നതിനു 20 മിനിറ്റു മുമ്പും,  ഒരു മണിക്കൂർ മുമ്പ് ചെക് ഇൻ കൗണ്ടറുകൾ അടക്കുമെന്നും ഡി.ജി.സി.എ. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് ബാഗേജ് ചെക് ഇൻ പൂർത്തിയാക്കണം. പുറപ്പെടാനുള്ള സമയത്തിന്റെ ഒരു മണിക്കൂർ മുമ്പ് കൗണ്ടർ ക്ലോസ് ചെയ്യും. ഡിപ്പാർച്ചർ ഗേറ്റ് വിമാനം പുറപ്പെടുന്നതിനു 20 മിനിറ്റ് മുമ്പ് അടക്കുകയും ചെയ്യും. ആറു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്നും ഡി.ജി.സി.എ വ്യക്തമാക്കി. ബൂസ്റ്റർ ഡോസ് എടുത്തിട്ടില്ലാത്ത സ്വദേശികൾക്ക് രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ഒമ്പതു മാസം പൂർത്തിയാകുന്നതുവരെ വിദേശയാത്ര അനുവദിക്കുമെന്നും ഒമ്പതു മാസം പൂർത്തിയായാൽ യാത്രാനുമതിക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമാണെന്നും അധികൃതർ വിശദീകരിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DeucgGb3r0Z8YuXraSRSSo
		
		
		
		
		
Comments (0)