ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാർക്കുള്ള നിർത്തിവെച്ച അവധിക്കാലം ഫെബ്രുവരി അവസാനം വരെ നീട്ടി. ആഗോള എപ്പിഡെമിയോളജിക്കൽ ആരോഗ്യ സ്ഥിതിയുടെ തുടർച്ചയും കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ ഫലമായുണ്ടാകുന്ന സംഭവവികാസങ്ങളും കണക്കിലെടുത്താണ് ഈ തീരുമാനം. നേരത്തെ, ആരോഗ്യ മന്ത്രാലയം ജീവനക്കാർക്കുള്ള അവധി 2021 ഡിസംബർ 26 മുതൽ 2022 ജനുവരി അവസാനം വരെ താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഇത് ഇപ്പോൾ ഒരു മാസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HGP2GyE88iu2aBRKRPpT97
Related Posts
പഴയ തർക്കം വീണ്ടും കുത്തിപ്പൊക്കി; സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ പ്രവാസി കുവൈത്തിൽ അറസ്റ്റിൽ