കുവൈത്തിന്റെ അഭിമാന സ്തംഭമായ ലിബറേഷൻ ടവറിൽ അടുത്ത മാസം മുതൽ പ്രവേശനാനുമതി. ഇതിനായുള്ള തയാറെടുപ്പുകൾ അധികൃതർ ആരഭിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടിനു ശേഷം ആദ്യമായാണു ലിബറേഷൻ ടവർ സന്ദർശ്ശകർക്കായി തുറന്നക്കുന്നത്. സന്ദർശകർക്ക് പ്രവേശനം സൗജന്യമായിരിക്കും. സന്ദർശനം നടത്താൻ ആഗ്രഹിക്കുന്നവർ മുൻകൂറായി ഓൺലൈൻ വഴി ബുക്ക് ചെയ്യേണ്ടതാണ്. മുൻസിപാലിറ്റി കെട്ടിടത്തിനു മുൻ വശത്തുള്ള പ്രവേശന കവാടം വഴിയാണു സന്ദർശ്ശകരെ കടത്തി വിടുക. ഇവിടെ നിന്നും ടവറിന്റെ 150 ആം നിലയിൽ എത്തി കുവൈത്ത് നഗരത്തിന്റെ ആകാശ കാഴ്ചകൾ കാണാം. ഇത് കൂടാതെ പ്രധാന ഹാളിലെ മ്യൂസിയത്തിൽ കുവൈത്ത് ടെലി കമ്മ്യൂണീക്കേഷന്റെ ചരിത്രം വിളിച്ചോതുന്ന നിരവധി പഴയ ഉപകരണങ്ങളും രേഖകളും പ്രദർശിപ്പിക്കും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HGP2GyE88iu2aBRKRPpT97