Posted By editor1 Posted On

ഓവർടൈം ജോലി ചെയ്താൽ പ്രത്യേക പാരിതോഷികം ; പുതിയ സംവിധാനവുമായി ആരോഗ്യ മന്ത്രാലയം

ഔദ്യോഗിക ജോലി സമയത്തിന് ശേഷവും ഓവർടൈം ജോലികൾ ചെയ്യുന്നവർക്ക് അതിനുള്ള സാമ്പത്തിക പ്രതിഫലം നൽകുന്നതിനുമുള്ള സംവിധാനവുമായി ആരോ​ഗ്യ മന്ത്രാലയം. ആശുപത്രികളിലും സ്പെഷ്യലൈസ്ഡ് സെന്ററുകളിലും ആഴ്ചയിൽ 5 ദിവസത്തേക്ക് പരമാവധി നാല് മണിക്കൂറും പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങളിൽ ആഴ്ചയിൽ മൂന്ന് മണിക്കൂറും തൊഴിൽ എന്നതാണ് പുതിയ സംവിധാനം. ആരോഗ്യ മന്ത്രിയുടെ 2009ലെ 95-ാം നമ്പർ തീരുമാനത്തിന് അനുസരിച്ചാണ് പുതിയ സംവിധാനം. ഔദ്യോഗിക പ്രവൃത്തി സമയത്തിന് പുറത്ത് ജോലി ചെയ്യാനുള്ള അനുമതി ലഭിച്ചാൽ പ്രത്യേക പ്രതിഫലം തന്നെ ലഭിക്കും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D49WcZmttiAJs1cLMHTMp6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *