കുവൈത്ത് സിറ്റി: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുപരിപാടികൾക്കും ഒത്തുകൂടലുകൾക്കും ഏർപ്പെടുത്തിയ വിലക്ക് പൊതുസമൂഹം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ നടപടികൾ കർശനമാക്കാനൊരുങ്ങി അധികൃതർ. ഇത്തരം പരിപാടികളുടെ പരസ്യങ്ങൾ വരുന്നത് നിരീക്ഷിച്ച് വേദിയിൽ പരിശോധന നടത്തുത്തുമെന്നും ഒത്തുചേരലുകൾ തടയാൻ മാൻപവർ അതോറിറ്റിയുടെ നേതൃത്വത്തിൽ പരിശോധന കർശനമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ജനുവരി മൂന്നിന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഇൻഡോർ ഒത്തുചേരലുകൾ വിലക്കി ഉത്തരവിട്ടത്. ജനുവരി ഒമ്പതു മുതലായിരുന്നു ഇത് പ്രാബല്യത്തിൽ വന്നതും. കൂടാതെ ഫീൽഡ് പരിശോധനക്കായി വനിത ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. ഹാളുകൾ ഓഡിറ്റോറിങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് സംഘം പരിശോധന നടത്തുകയെന്നും ആരോഗ്യ മാർഗനിർദേശം പാലിക്കാത്ത സാഹചര്യത്തിൽ കർശന നടപടികൾ കൈക്കൊള്ളുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/E5MuI5H9bXeAlMLnIqqNJ5