കുവൈത്തിൽ ശക്തമായ തണുപ്പ് തുടരുകയാണ്. ചില പ്രദേശങ്ങളിൽ അന്തരീക്ഷ താപനില 2 ഡിഗ്രിയിൽ താഴെ വരെ എത്തിയതായി കാലാവസ്ഥ ഉദ്യോഗസ്ഥർ അറിയിച്ചു. ജലൽ അൽലയാഹ് മേഖലയിൽ ഇന്നലെ കുറഞ്ഞ താപനില മൈനസ് 3 ഡിഗ്രി സെൽഷ്യസ് വരെ എത്തിയിരുന്നു. സാൽമി, മുത്രിബ, മസ്‌റത്ത് അൽ-അബ്രാഖ് തുടങ്ങിയ പ്രദേശങ്ങളിൽ മൈനസ് 2 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തിയിരുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അബ്ദാലി പ്രദേശത്ത് മൈനസ് 1 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില അനുഭവപ്പെട്ടത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/E5MuI5H9bXeAlMLnIqqNJ5
Related Posts
കുവൈത്തിലെ ഏറ്റവും വലിയ ശക്തി ഇന്നും ഇന്ത്യക്കാർ! 53.1 ലക്ഷം ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യൻ പ്രവാസികൾ
Kuwait Weather Update; കുവൈറ്റിൽ പൊടിക്കാറ്റ് കുറയുന്നു; രാത്രിയോടെ അന്തരീക്ഷം തെളിയുമെന്ന് കാലാവസ്ഥാ വകുപ്പ്