കുവൈത്തിൽ തലസ്ഥാന നഗരത്തിൽ സ്ഥിതി ചെയ്യുന്ന ബിൻ ഈദ് അൽ ഘാർ പ്രദേശത്ത് നിന്ന് 12,000 ബാച്ചിലർമാരെ കഴിഞ്ഞ 16 മാസത്തിനിടയിൽ ഒഴിപ്പിച്ചു. ഒരു മാസത്തിനുള്ളിൽ ശരാശരി 750 ബാച്ചിലർമാരെ അല്ലെങ്കിൽ പ്രതിദിനം 25 ബാച്ചിലർമാരെയാണ് ഒഴിപ്പിച്ചത്. പ്രദേശത്ത് നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരെല്ലാം അസംഘടിതമായി താമസിക്കുന്നവരാണെന്നും മുനിസിപ്പാലിറ്റിയിൽ നിലവിലുള്ള കെട്ടിടനിർമ്മാണ ചട്ടങ്ങൾ ലംഘിച്ച് റിയൽ എസ്റ്റേറ്റ് ചൂഷണം ചെയ്യുന്നവരാണെന്നും ക്യാപിറ്റൽ ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിന്റെ എമർജൻസി ടീം തലവൻ സായിദ് അൽ-എനിസി പറഞ്ഞു. 2020 സെപ്റ്റംബർ മുതൽ 2022 ജനുവരി വരെയുള്ള കാലയളവിലാണു ഇതെന്നും അദ്ദേഹം അറിയിച്ചു. ഈ കാമ്പയിന്റെ ഭാഗമായി 220 കെട്ടിട നിയമലംഘനങ്ങൾ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KATo346y3N3LjgIhXUC1BH