Posted By editor1 Posted On

5ജി നെറ്റ്‌വർക്ക് പ്രശ്നം ; കുവൈറ്റ്‌ വിമാനതാവളം സുരക്ഷിതമെന്ന് അധികൃതർ

അമേരിക്കയിലെ 5 ജി നെറ്റ് വർക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് കുവൈത്ത് വ്യോമയാന അധികൃതർ വ്യക്തമാക്കി. വിമാനത്താവളത്തിലേക്ക് വരുന്നതും ഇവിടെ നിന്ന് പുറപ്പെടുന്നതുമായ സർവ്വീസുകളെ ഒരു തരത്തിലും ഇത് ബാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു. അഞ്ചാം തലമുറയിലെ 5 ജി നെറ്റ്‌വർക്കുകളുടെ ഉദ്ഘാടനം 2018 ലാണ് കുവൈറ്റിൽ നടന്നത്. അന്ന് മുതൽ തന്നെ കുവൈത്ത്‌ ഈ നെറ്റ്‌ വർക്ക്‌ സംവിധാനം ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ എല്ലാ വശങ്ങളെ കുറിച്ചും പഠനം നടത്തിയതിന് ശേഷമാണു ഇത് നടപ്പിലാക്കിയത്‌.ഒരു പ്രത്യാഘാതങ്ങളും ഇതുവരെ ഉണ്ടായിരുന്നില്ലെന്നും വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ ഈ സംവിധാനത്തെ തുടർന്ന് അമേരിക്കയിലെ ചില പ്രധാന എയർലൈനുകൾ സർവ്വീസുകൾ റീഷെഡ്യൂൾ ചെയ്യുന്നതിനും റദ്ദാക്കുന്നതും അടക്കമുള്ള സാഹചര്യമുണ്ടായിട്ടുണ്ട്. എന്നാൽ കുവൈത്തും ഈ മേഖലയിലെ രാജ്യങ്ങളും ഈ പ്രശ്നം ഇല്ലാത്ത വ്യത്യസ്ത ഫ്രീക്വൻസികളിലുള്ള നെറ്റ്‌ വർക്ക്‌ സംവിധാനമാണു ഉപയോഗിച്ചു വരുന്നത്‌. കുവൈത്തിന്റെ വ്യോമ അതിർത്തിക്കുള്ളിൽ വ്യോമഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ തരത്തിലുള്ള മുൻകരുതലുകളും, നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കൃത്യമായ പഠനങ്ങൾ നടത്തി വരികയാണെന്നും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ പ്രസ്താവനയിൽ അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KATo346y3N3LjgIhXUC1BH

Comments (0)

Leave a Reply

Your email address will not be published. Required fields are marked *