കോവിഡ് മുന്നണി പോരാളികൾക്കായി ഏർപ്പെടുത്തിയ പാരിതോഷികം ലഭിക്കുന്നതിനായുള്ള രേഖകൾ ഈ മാസം അവസാനം വരെ ഇതിനായി തയാറാക്കിയ വെബ്സൈറ്റിലൂടെ സമർപ്പിക്കാം. ആരോഗ്യ മന്ത്രാലയമാണ് ഇതിനായുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തിയ ശേഷം എല്ലാ ജീവനക്കാർക്കും സൈറ്റിൽ രജിസ്റ്റർ ചെയ്യാനും ഡിക്ലറേഷൻ പ്രിന്റ് ചെയ്യാനും തുടർന്ന് തൊഴിലുടമയ്ക്ക് സമർപ്പിക്കാനും സാധിക്കും. യോഗ്യത നേടിയ 57,000 ജീവനക്കാരിൽ ഇതുവരെ 20,000 പേർ ഡിക്ലറേഷൻ നൽകിയെന്നാണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ജനുവരി 23 നാണ് രേഖകൾ സമർപ്പിക്കാനുള്ള അവസാന തീയതിയായി ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ജനുവരി 30ലേക്ക് ആരോഗ്യ മന്ത്രാലയം സമയം നീട്ടിയിട്ടുണ്ട്. 2020 ഫെബ്രുവരി 24 മുതൽ മെയ് 31 വരെയുള്ള കാലയളവിലെ ജോലിയാണ് പാരിതോഷികം നൽകാനായി പരിഗണിച്ചിട്ടുള്ളത്. 50 മുതൽ 80 വരെയാണ് മെഡിക്കൽ, അഡ്മിനിസ്‌ട്രേറ്റീവ്, നഴ്‌സിംഗ്, മറ്റ് സാങ്കേതിക മേഖലകളിൽ ഉൾപ്പെടെയുള്ള ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരുടെ മൊത്തം പ്രവൃത്തി ദിനങ്ങൾ. 90 പ്രവൃത്തി ദിനങ്ങൾ വരുന്ന ജീവനക്കാർക്കാണ് ഏറ്റവുമുയർന്ന പാരിതോഷികം ലഭിക്കുക. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KATo346y3N3LjgIhXUC1BH