അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസി ജീവനക്കാരെ കമ്പനികൾ പിരിച്ചുവിടാൻ പോകുന്നതായി റിപ്പോർട്ടുകൾ. ഒന്നുകിൽ രാജിവെക്കാനോ അല്ലെങ്കിൽ താമസസ്ഥലം മാറ്റാനോ ആണ് കമ്പനികൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരുടെ വർക്ക് പെർമിറ്റുകൾ പുതുക്കാനുള്ള തീരുമാനം കമ്പനികളുടെ ആവശ്യകതയെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ വർക്ക് പെർമിറ്റ് പുതുക്കാൻ ആഗ്രഹിക്കുന്ന അറുപതും അതിനുമുകളിലും പ്രായമുള്ള പ്രവാസികൾ പുതിയ സ്പോൺസറെ തിരയുക എന്നത് ബുദ്ധിമുട്ടേറിയതാണ്. 60 വയസ്സ് പ്രായമുള്ള 54,000 ത്തോളം ബിരുദധാരികളല്ലാത്ത പ്രവാസികളാണ് റസിഡൻസ് പെർമിറ്റ് പുതുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനത്തിനായി കാത്തിരിക്കുന്നത്. സർക്കാരിന്റെ ഈ തീരുമാനത്തിൽ, നിരോധനം റദ്ദാക്കണോ വേണ്ടയോ എന്ന് അന്തിമ തീരുമാനം എടുക്കുന്ന നീതിന്യായ മന്ത്രാലയത്തിന്റെയും ഇന്റഗ്രിറ്റി അഫയേഴ്‌സ് സഹമന്ത്രിയും കൗൺസിലർ ജമാൽ അൽ-ജലാവിയിൽ നിന്നുള്ള ഉത്തരവിനായി കാത്തിരിക്കുകയാണ് പ്രവാസികൾ. സമ്പദ്‌വ്യവസ്ഥയ്ക്ക് ദോഷം വരുത്താതെ പ്രവാസികൾളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഏറ്റവും എളുപ്പമുള്ള പരിഹാരം സ്വീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും വൃത്തങ്ങൾ അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KATo346y3N3LjgIhXUC1BH