രണ്ട് ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കാൻ ശുപാർശ

വിദേശത്ത്‌ കഴിയുന്ന രണ്ട്‌ ഡോസ്‌ വാക്സിനേഷൻ പൂർത്തിയാക്കി 9 മാസം പിന്നിട്ടവരെ രാജ്യത്തേക്ക്‌ പ്രവേശനം അനുവദിക്കാൻ ശുപാർശ സമർപ്പിച്ചതായി കൊറോണയെ നേരിടുന്നതിനുള്ള മന്ത്രി സഭാ സമിതി അധ്യക്ഷൻ ഡോ.ഖാലിദ്‌ അൽ ജാറല്ല വ്യക്തമാക്കി. ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ വിദേശത്ത്‌ നിന്ന് കുവൈത്തിലേക്ക്‌ എത്തുന്ന രണ്ടാമത്തെ ഡോസ്‌ പൂർത്തിയാക്കി 9 മാസം പിന്നിട്ടവർക്ക്‌ ബൂസ്റ്റർ ഡോസ്‌ നിർബന്ധമാക്കിയിരുന്നു. എന്നാൽ പല വിദേശ രാജ്യങ്ങളിലും ബൂസ്റ്റർ ഡോസ്‌ ലഭ്യമായി തുടങ്ങിയിട്ടില്ല. ഈ സാഹചര്യം കണക്കിലെടുത്തു കൊണ്ടാണു ശുപാർശ്ശ സമർപ്പിച്ചത്‌ എന്ന് അദ്ദേഹം പറഞ്ഞു. വാക്സിനേഷൻ രംഗത്ത് രാജ്യം കൈവരിച്ച ഉയർന്ന നേട്ടം, ഒമിക്രോൺ തരംഗത്തിലും അടച്ചു പൂട്ടൽ, ലോക്ക്ഡൗൺ മുതലായ നടപടികൾ ഒഴിവാക്കാൻ സഹായകമായതായും അദ്ദേഹം പറഞ്ഞു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ

Related Posts

Leave a Reply

Your email address will not be published. Required fields are marked *