Posted By Editor Editor Posted On

ഇന്ത്യക്കാർക്ക് ഇ-പാസ്‌പോർട്ട് ഉടൻ ലഭിക്കുമെന്ന് എംഇഎ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ

എല്ലാ പൗരന്മാർക്കും ഇ-പാസ്‌പോർട്ടുകൾ നൽകുന്നതിന് വേണ്ട സാങ്കേതികവിദ്യയുടെയും ഡിജിറ്റൽ സംവിധാനങ്ങളുടെയും ഉപയോഗം പ്രയോജനപ്പെടുത്താനുള്ള പദ്ധതികൾ ഇന്ത്യാ ഗവൺമെന്റ് പ്രഖ്യാപിച്ചു. ഇന്ത്യൻ പൗരന്മാർക്ക് ഉടൻ തന്നെ ഇ-പാസ്‌പോർട്ട് ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഉള്ള വാർത്ത വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ തന്നെയാണ് തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്തത്. ഇ-പാസ്‌പോർട്ടുകളുടെ റോൾ ഔട്ട് വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ എംഇഎ സെക്രട്ടറി, പ്രസ്തുത പാസ്‌പോർട്ടുകൾ ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് സുരക്ഷിതമാക്കുമെന്നും പ്രവർത്തനക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഇന്ത്യൻ പൗരന്മാർക്ക് നൽകുന്ന പാസ്‌പോർട്ടുകൾ ബുക്ക്‌ലെറ്റിലാണ് പ്രിന്റ് ചെയ്യുന്നത്. ഇന്ത്യ 20,000 ഔദ്യോഗിക, നയതന്ത്ര ഇ-പാസ്‌പോർട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയട്ടുണ്ട്. പാസ്‌പോർട്ടുകൾ വ്യാജമാക്കുന്നത് ബുദ്ധിമുട്ടാക്കുന്നതിനും യാത്രക്കാർക്ക് വേഗത്തിലുള്ള കുടിയേറ്റത്തെ സഹായിക്കുന്നതിനുമാണ് ഈ നീക്കമെന്ന് സർക്കാർ നേരത്തെ പറഞ്ഞിരുന്നു.

കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *