കുവൈത്ത് സിറ്റി: രാജ്യത്തെ പെട്രോള്‍ വിലയല്‍ പുതുവര്‍ഷത്തില്‍ വലിയ വര്‍ധനയുണ്ടാകുമെന്ന് നാഷണല്‍ പെട്രോളിയം കമ്പനി അറിയിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് (അള്‍ട്രാ/ 98 ഒക്ടൈന്‍) 180 ഫില്‍സില്‍ നിന്ന് 200 ഫില്‍സ് ആയി ഉയരും. സാമ്പത്തിക മന്ത്രാലയവുമായി ബന്ധപ്പെട്ട സബ്സിഡി പുനപരിശോധനാ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്. ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെ ഈ വിലയാണ് ഈടാക്കുക. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JVzVPf2Da8i1dwccFIbFA5
91 ഒക്ടൈന്‍ ലിറ്ററിന് 85 ഫില്‍സ്, 95 ഒക്ടൈന്‍ ലിറ്ററിന് 105 ഫില്‍സ്, ഡീസല്‍, മണ്ണെണ്ണ എന്നിവയ്ക്ക് 115 ഫില്‍സ് എന്നിങ്ങനെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 2015 ജനുവരി 14ലെ കാബിനറ്റ് തീരുമാനം നമ്പർ 23 ന്റെ അടിസ്ഥാനത്തിലാണ് വിലയില്‍ വര്‍ധന വരുത്തിയതെന്ന് കമ്പനി പറഞ്ഞു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JVzVPf2Da8i1dwccFIbFA5