പുതുവത്സര ഓഫറുമായി ബിഗ് ടിക്കറ്റ് ; 50 കോടി രൂപ വരെ നേടാം

·      നേടാം രണ്ടു ടിക്കറ്റുകൾ സൗജന്യമായി

അബുദാബി: ‘ബിഗ്‌ ടിക്കറ്റ്’ – ജീവിതത്തില്‍ കോടികള്‍ നേടാനുള്ള എളുപ്പവഴി എന്നല്ലേ മനസ്സില്‍ തെളിയുന്നത്? അതെ, മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ ജീവിതം മാറ്റി മറിച്ച ബിഗ്‌ ടിക്കറ്റ് പുതുവര്‍ഷത്തില്‍ പുതുവര്‍ഷത്തില്‍  കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു.ഡിസംബര്‍ 29നും 30നുമായി നടക്കുന്ന ‘ന്യൂ ഇയര്‍ ബൊണാന്‍സ’ ഓഫറിലൂടെ രണ്ട് ബിഗ് ടിക്കറ്റുകള്‍ തികച്ചും സൗജന്യമായി സ്വന്തമാക്കാനുള്ള അവസരമാണ് നല്‍കുന്നത്. ഡിസംബര്‍ 29, 30 തീയ്യതികളില്‍ രണ്ട് ബിഗ് ടിക്കറ്റുകള്‍ ഒരുമിച്ചെടുക്കുന്നവര്‍ക്ക് മറ്റൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നതിന് പുറമെ ‘ന്യൂ ഇയര്‍ ബൊണാന്‍സ’യുടെ പ്രത്യേക എന്‍ട്രിയും ലഭ്യമാവും. ഇതില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ക്ക് രണ്ട് ബിഗ് ടിക്കറ്റുകള്‍ വീതം സൗജന്യമായി ലഭിക്കുകയും ചെയ്യും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUBfUSj10TkDmLxnN5U2Cm

ഡിസംബര്‍ 31ന് ബിഗ് ടിക്കറ്റ് വിജയികളെ  സോഷ്യല്‍ മീഡിയ വഴി പ്രഖ്യാപിക്കും. 10 ലക്ഷം ദിര്‍ഹം (രണ്ട് കോടി രൂപ) സമ്മാനമുള്ള ബിഗ് ടിക്കറ്റിന്‍റെ പ്രതിവാര നറുക്കെടുപ്പിലെ അവസാന വിജയിയും തെരഞ്ഞെടുക്കപ്പെടാനുണ്ട്.നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഓരോ ബിഗ് ടിക്കറ്റിന്റെയും വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. www.bigticket.ae എന്ന വെബ്‌സൈറ്റിലൂടെയോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയോ അല്‍-ഐന്‍ വിമാനത്താവളത്തിലെയോ ബിഗ് ടിക്കറ്റ് സ്റ്റോറുകളില്‍ നിന്നോ ബിഗ് ടിക്കറ്റ് വാങ്ങാനാവും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUBfUSj10TkDmLxnN5U2Cm

ഇപ്പോള്‍ ടിക്കറ്റുകള്‍ സ്വന്തമാക്കുന്നതിലൂടെ ജനുവരി ഒന്നിന് നടക്കുന്ന നറുക്കെടുപ്പിലെ വിജയി നിങ്ങളാകാം. പത്ത് ലക്ഷം ദിര്‍ഹത്തിന്‍റെ പ്രതിവാര നറുക്കെടുപ്പ് ഉള്‍പ്പെടെ നിരവധി സമ്മാനങ്ങളാണ് ഡിസംബറില്‍ ബിഗ് ടിക്കറ്റ് നല്‍കിയത്. ഈ മാസം വാങ്ങിയ എല്ലാ ടിക്കറ്റുകളും ജനുവരി മൂന്നിന് നടക്കാനിരിക്കുന്ന ട്രെമണ്ടസ് 25 മില്യന്‍ ഗ്രാന്റ് പ്രൈസ് നറുക്കെടുപ്പിനായി മാറ്റി വെക്കും. രണ്ടര കോടി ദിര്‍ഹത്തിന്റെ (50 കോടി ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനത്തിന് പുറമെ 20 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനവും മറ്റ് നാല് ക്യാഷ് പ്രൈസുകളുമാണ് ജനുവരി മൂന്നിന് വിജയികളെ കാത്തിരിക്കുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUBfUSj10TkDmLxnN5U2Cm

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy