കുവൈത്ത് സിറ്റി: ഒമിക്രോണ്‍ ലോകത്തെ മറ്റ് പല രാജ്യങ്ങളിലും വ്യാപിക്കാന്‍ തിടങ്ങിയത്തിന് പിറകെ കുവൈത്തിലും വൈറസ് ബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ അതിജാഗ്രത ആവശ്യമാണെന്ന് ആരോഗ്യ മന്ത്രാലയ വിദഗ്ദര്‍. അതുകൊണ്ട് തന്നെ വരുന്ന ജനുവരി മാസം നിര്‍ണായകമാണ്. അടുത്ത മാസം അപകട ഘട്ടം മറികടക്കാന്‍ സാധിച്ചാല്‍ ഒമിക്രോണ്‍ സംബന്ധിച്ച ആശങ്കകള്‍ക്ക് വിരാമമാകും എന്നാണു പ്രതീക്ഷിക്കുന്നത്.സമീപ ദിവസങ്ങളില്‍ പ്രതിദിന കേസുകളില്‍ നേരിയ വര്‍ധന അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ജാഗ്രത വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം മറ്റ് വിവിധ സർക്കാർ ഏജൻസികളുടെ പിന്തുണയോടെ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനും ആരോഗ്യസ്ഥിതിയിൽ ഉണ്ടായേക്കാവുന്ന തിരിച്ചടികൾ തടയുന്നതിനുമായി കൃത്യമായ പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt
രാജ്യത്തിനകത്തെക്കും പുറത്തേക്കുമുള്ള യാത്രകള്‍ ഷ്ലോനക് ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കുന്നതിനാല്‍ ഹോം ക്വാറന്റൈന്‍ വീഴ്ച്ചകളില്ലാതെ നടപ്പാക്കാന്‍ സാധിക്കും. ഇത് രോഗം പടരുന്നത് തടയാന്‍ ഏറെ സഹായകമാണ്. എല്ലാ തരത്തിലും പൂർണ്ണ ജാഗ്രത ഒരുക്കുന്നതിനായി, ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ജീവനക്കാർക്കും ജനുവരി 31 വരെ അവധി ഒഴിവാക്കാന്‍ തീരുമാനിച്ചു. ഇതോടൊപ്പം ബൂസ്റ്റര്‍ ഡോസിനായി ആളുകള്‍ കൂട്ടത്തോടെയെത്തുന്നത് എല്ലാവരുടെയും ജാഗ്രതയെ സൂചിപ്പിക്കുന്നു. മിഷ്‌റെഫിലെ എക്‌സിബിഷൻ ഗ്രൗണ്ടിലെ കേന്ദ്രത്തില്‍, പ്രതിദിനം ഏകദേശം 20,000 പേര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt
പകർച്ചവ്യാധി തരംഗങ്ങളുടെ സാഹചര്യവും അവ കൈകാര്യം ചെയ്യുന്നതിനുമുള്ള ആരോഗ്യ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് പുതിയ സാഹചര്യത്തെ മറികടക്കാന്‍ രാജ്യം സജ്ജമാണെന്ന് കൊറോണ സുപ്രീം ഉപദേശക സമിതി തലവൻ ഡോ. ഖാലിദ് അൽ-ജറല്ല പറഞ്ഞു. ഏത് ഘട്ടത്തിലും മുന്പത്തേത് പോലുള്ള അടച്ചുപൂട്ടലിന് ഒരു സാധ്യതയുമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിദിന കേസുകള്‍ 100 ന് മുകളില്‍ വരുന്നുണ്ടെങ്കിലും ഇന്നലെ ആശങ്ക വര്ധിപ്പിക്കുംവിധം ഇത് 178 ആയി. രണ്ടാഴ്ചയ്ക്കുള്ളിൽ ആദ്യമായി ഒരു മരണവും രേഖപ്പെടുത്തി. രാജ്യത്തെ വാക്സിനേഷന്‍ നിരക്ക് മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നതിനാല്‍ അതീവ ഗുരുതര ഘട്ടങ്ങള്‍ ബാധിക്കാന്‍ സാധ്യതയില്ല. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt