ഇന്ത്യയിലെയും ഗള്‍ഫിലെയും പ്രമുഖ വ്യവസായിയായ ഡോ. പി എ ഇബ്രാഹിം ഹാജി നിര്യാതനായി. 78 വയസായിരുന്നു. ചന്ദ്രിക ഡയറക്ടറും ജീവകാരുണ്യമേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ഡിസംബര്‍ 11ന് ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റിയിലെ സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ തിങ്കളാഴ്ച രാത്രി കോഴിക്കോട് മിംസിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ കോഴിക്കോട് മിംസ് ആശുപത്രിയിലാണ് മരണം.മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് സ്ഥാപക വൈസ് ചെയര്മാന്, പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ പേസ് ഗ്രൂപ്പ് സ്ഥാപക ചെയര്മാന്, ഇന്‍ഡസ് മോട്ടോര്‍ കമ്പനി വൈസ് ചെയര്മാന് തുടങ്ങിയ പദവികള്‍ അലങ്കരിച്ചിരുന്നു. 1943 സെപ്റ്റംബര്‍ ആറിന് കാസര്‍കോട് പള്ളിക്കരയില്‍ അബ്ദുല്ല ഹാജിയുടെയും ആയിശയുടയും മകനായി ജനിച്ച ഇബ്രാഹീം ഹാജി 1966ലാണ് ഗള്‍ഫിലേക്ക് ചേക്കേറിയത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IiEP0ZJI6lJK9lQIPc2L0O
Related Posts
വ്യാപക പരിശോധനയുമായി കുവൈറ്റ് മന്ത്രാലയം; ആയിരക്കണക്കിന് വ്യാജ ഉൽപ്പന്നങ്ങളും കാലാവധി കഴിഞ്ഞ മരുന്നുകളും പിടിച്ചെടുത്തു