കുവൈത്ത് സിറ്റി: രാജ്യത്തെ ഗതാഗതക്കുരുക്കിന് പിന്നിലെ കാരണം പ്രവാസികള്‍ അല്ലെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്ത്. കുവൈത്തിലെ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി വിദേശികള്‍ക്ക് വാഹനം കൈവശം വെക്കുന്നതിനും ലൈസന്‍സ് അനുവദിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഈ കണക്കുകള്‍ക്ക് പ്രാധാന്യമേറുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe
പുറത്ത് വന്ന കണക്കുകള്‍ പ്രകാരം കുവൈത്തില്‍ നിലവിലുള്ള ആകെ വാഹനങ്ങളില്‍ 59 ശതമാനവും കുവൈത്ത് സ്വദേശികളുടെ ഉടമസ്ഥതയിലാണ്. ബാക്കിയുള്ള 41 ശതമാനം വാഹനങ്ങള്‍ മാത്രമാണ് ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാര്, ബിദൂനികള്‍, ഇതര താമസക്കാര്‍ തുടങ്ങിയവരുടെ കൈവശമുള്ളത്. ആകെ ജനസംഖ്യയുടെ 35 ശതമാനം മാത്രമാണ് കുവൈത്ത് സ്വദേശികള്‍ എന്നത് ഈ കണക്കുകളോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. അതിനാല്‍ തന്നെ പ്രവാസികള്‍ കാരണം കുവൈത്തില്‍ ഗതാഗതക്കുരുക്ക് കൂടുന്നു എന്ന വാദം വസ്തുതാവിരുദ്ധമാണെന്ന് തെളിയിക്കുന്നതാണ് പുതിയ കണക്ക്. പ്രാദേശിക മാധ്യമങ്ങള്‍ ഇത് പുറത്ത് വിട്ടിരുന്നു. കുവൈത്തില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 61,11,000 വാഹനങ്ങളാണ്. ഇതില്‍ 36 ലക്ഷം വാഹനങ്ങളും സ്വദേശികളുടെ ഉടമസ്ഥതയിലാണ്. കുവൈത്ത് ഇതര വിഭാഗത്തിലെ ആളുകളുടെ കൈവശം വെറും 21 ലക്ഷം വാഹനങ്ങളാണുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe