കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ്‌ ലൈസൻസ്‌ പിൻവലിക്കുന്ന തീരുമാനം നിർത്തി വെച്ച അറിയിപ്പ് ലഭിച്ചതായി എം പി

കുവൈത്ത്‌ സിറ്റി :
രാജ്യത്തെ പ്രവാസികളുടെ ഡ്രൈവിംഗ്‌ ലൈസൻസ്‌ പിൻ വലിക്കുന്ന തീരുമാനം നിർത്തി വെച്ചുവെന്ന് ആഭ്യന്തര മന്ത്രി ഷൈഖ്‌ തമർ അൽ അലി തന്നെ അ റിയിച്ചതായി എം പി അബ്ദുല്ല അൽ തുറൈജി വ്യക്തമാക്കി. കഴിഞ്ഞ ദിവസം രണ്ടേകാൽ ലക്ഷത്തോളം വിദേശികളുടെ ഡ്രൈവിംഗ്‌ ലൈസൻസ്‌ പിൻ വലിക്കുവാൻ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ഷൈഖ്‌ ഫൈസൽ അൽ നവാഫ്‌ അൽ സബാഹ്‌ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.റോഡുകളിലെ ഗതാഗത തിരക്ക്‌ കുറക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EG8cS2a0ZY93RAue43OV7f

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy