കുവൈത്ത് സിറ്റി:
കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ മയക്ക് മരുന്ന് ശേഖരം അധികൃതർ പിടികൂടി അബ്ദലി അതിർത്തിയിലെ കസ്റ്റംസ് ഉദോഗസ്ഥരാണ് ട്രക്കിൽ ഒളിപ്പിച്ച് കൊണ്ട് വന്ന രണ്ട് കിലോയോളം മയക്കുമരുന്ന് പിടിച്ചെടുത്തത് എക്സ് റേ പരിശോധനയിലെ സൂചനയുടെ അടിസ്ഥാനത്തിൽ ട്രക്കിലെ വാട്ടർ ടാങ്കിനുള്ളിൽ പ്രത്യേക കണ്ടെയ്നറുകളുടെ ഉള്ളിൽ സൂക്ഷിച്ച മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.സംഭവത്തിൽ പിടികൂടിയ പ്രതിയെ കൂടുതൽ നിയമ നടപടികൾക്കായി ഉന്നത വൃത്തങ്ങൾക്ക് കൈമാറി.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EG8cS2a0ZY93RAue43OV7f