കുവൈത്ത് സിറ്റി: ഏഷ്യക്കാരനായ പ്രാസിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ബാച്ചിലേഴ്‌സ് താമസിക്കുന്ന സ്ഥലത്താണ് 47 വയസുള്ള പ്രവാസിയുടെ മൃതദേഹം കണ്ടെത്തിയത്, എന്നാല്‍ ഇയാളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GMVeMv9IJGv76joj5qGqwU
സംഭവമറിഞ്ഞ പോലീസ് അറിയിച്ചതിനെത്തുടര്‍ന്ന് പാരാമെഡിക്കുകളും ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഇയാളുടെ വായിൽ രക്തത്തിന്റെ അംശം കണ്ടെത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കൊലപാതകം പോലീസ് തള്ളിക്കളയുന്നില്ല, എന്നാൽ രക്തത്തിന്റെ അംശം മയക്കുമരുന്നിന്റെ അമിത ഉപയോഗ ഫലമായുള്ള രക്തസ്രാവം മൂലമാകാമെന്നും നിരീക്ഷണമുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GMVeMv9IJGv76joj5qGqwU