കുവൈത്ത് സിറ്റി: 120,000 മയക്കുമരുന്ന് ഗുളികകളുമായി കുവൈത്തി പൗരൻ പിടിയിലായി. വലിയ അളവില്‍ മയക്കുമരുന്ന് ഗുളികകൾ കുവൈത്തി പൗരന്‍റെ കൈവശമുള്ളതായി അധികൃതർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായതെന്ന് ഡ്രഗ് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷന്‍ അധികൃതര്‍ പറഞ്ഞു. പലയിടങ്ങളിലേക്ക് കടത്താനായി കൈവശം സൂക്ഷിച്ചിരുന്നതാണ് ഈ മയക്കുമരുന്ന് ഗുളികകളെന്ന് ചോദ്യം ചെയ്യലിൽ കുവൈത്തി പൗരൻ സമ്മതിച്ചിട്ടുണ്ട്. ഇതിന് പിന്നില്‍ കൂടുതല്‍ പേരുണ്ടോയെന്നറിയാനും തുടർ നടപടികൾക്കുമായി ഇയാളെ ബന്ധപ്പെട്ട അതോറിയിലേക്ക് ശുപാർശ ചെയ്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni
