കോവിഡ് വക ഭേദം (ഒമൈക്രോൺ) കുവൈറ്റിൽ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു.ആഫ്രിക്കൻ രാജ്യങ്ങളിലൊന്നിൽ നിന്ന് കുവൈറ്റിലെത്തിയ യൂറോപ്യൻ സ്വദേശിക്കാണ് അണുബാധയെന്നും ഇയാൾ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിരുന്നതായും അൽ സനദ് വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോളുകൾക്ക് അനുസൃതമായി, കുവൈറ്റിലെത്തിയതിന് ശേഷം യാത്രക്കാരൻ (ഇൻസ്റ്റിറ്റിയൂഷണൽ) ക്വാറന്റൈനിൽ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BgRZYrR0i3i9Xasa70bpni
