കുവൈത്ത് സിറ്റി: കുവൈത്തിൽ ആടിന്റെ കുത്തേറ്റ് ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. കബദ് പ്രദേശത്തെ ഒരു ഫാമിൽ ആടുകളെ പരിപാലിക്കുന്ന ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍. ആടുകളെ പരിപാലിക്കുന്നതിനിടെ ഫാമില്‍ വെച്ചാണു സംഭവം നടന്നത്. വലിയ കൊമ്പുള്ള ആടുകളിൽ ഒന്ന് ഇയാളുടെ തലക്ക് കുത്തുകയാരുന്നു. സാരമായി പരുക്കേറ്റ ഇയാളെ സ്‌പോൺസർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായി. സംഭവത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni
Related Posts
വ്യാപക പരിശോധനയുമായി കുവൈറ്റ് മന്ത്രാലയം; ആയിരക്കണക്കിന് വ്യാജ ഉൽപ്പന്നങ്ങളും കാലാവധി കഴിഞ്ഞ മരുന്നുകളും പിടിച്ചെടുത്തു