കുവൈത്തില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായി പബ്ലിക് പ്രോസിക്യൂഷന്‍

കുവൈത്ത് സിറ്റി: രാജ്യത്ത് കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ പ്രകടമായ കുറവ് സംഭവിച്ചതായി പബ്ലിക്ക് പ്രോസിക്യൂഷന്‍. കൊലപാതകങ്ങളും ആക്രമണങ്ങളും അടക്കമുള്ള കുറ്റകൃത്യങ്ങളിൽ വലിയ കുറവുണ്ട്. 2019ൽ ഇത്തരം 559 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാല്‍  2020ൽ അത് 465 കേസുകളായി കുറഞ്ഞു. മയക്കുമരുന്ന് ഉപയോഗം, വില്പന എന്നിവയുമായി ബന്ധപ്പെട്ട കേസുകളും കുറഞ്ഞു. 2019ൽ 2357 കേസുകൾ ഉണ്ടായിരുന്നെങ്കില്‍ 2020ൽ 1825 കേസുകളായി കുറഞ്ഞുവന്നത് ആശ്വാസം നല്‍കുന്ന കണക്കുകളാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni

അതേസമയം,വഞ്ചന കേസുകളുടെ എണ്ണം പതിവിലധികം വര്‍ധിക്കുകയാണ് ചെയ്തത്. മുന്‍ വര്‍ഷത്തേക്കാള്‍ 54 ശതമാനം വർധനയാണ് ഈ വര്ഷം രേഖപ്പെടുത്തിയത്. 2019ൽ 3,974 വാണിജ്യ വഞ്ചന കേസുകൾ രജിസ്റ്റർ ചെയ്തിരുന്ന സ്ഥാനത്ത് 2020ൽ ഇത് 6,136 ആയി വര്‍ധിച്ചു. മറ്റ് കുറ്റകൃത്യങ്ങളുടെ എണ്ണം 2019ലെ 6,624 കേസുകളിൽ നിന്ന് 2020ൽ 5,473 ആയി കുറഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy