Posted By user Posted On

വ്യത്യസ്ത തൊഴിലുടമകള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്താന്‍ കര്‍ശന പരിശോധന തുടങ്ങി

കുവൈത്ത് സിറ്റി: തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനും റസിഡൻസി നിയമം ലംഘിക്കുന്ന പ്രവാസി തൊഴിലാളികളെ കണ്ടെത്തുന്നതിനുമായി ചുമതലപ്പെടുത്തിയിട്ടുള്ള പരിശോധനാ സമിതികളുടെ പ്രവർത്തനം പുനരാരംഭിച്ചു. പരിശോധനകള്‍ കടുപ്പിക്കാനും നിയമം ലംഘിക്കുന്നവരെ നാട് കടത്താനുമുള്ള നടപടികള്‍ വേഗത്തിലാക്കുകയാണ് ലക്ഷ്യം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni

ഒരു സ്പോണ്‍സറുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്തയാള്‍ അതെ സമയം തന്നെ മറ്റ് തൊഴിലുടമകൾക്ക് വേണ്ടി ജോലി ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാടുകടത്തൽ സെല്ലിലെ തിരക്ക് കണക്കിലെടുത്ത് ഇത്തരം പരിശോധനാ കാമ്പെയ്‌നുകൾ കഴിഞ്ഞ രണ്ടു മാസമായി നിര്‍ത്തിവെച്ചിരുന്നു. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഇടവേളയ്ക്ക് ശേഷം പരിശോധനാ സമിതികൾ വീണ്ടും പ്രവർത്തിക്കാൻ തുടങ്ങി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni

മാൻപവർ പ്രൊട്ടക്ഷൻ അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. മുബാറക് അൽ-അസ്മി രാജ്യത്തുടനീളമുള്ള പരിശോധനാ ടൂറുകൾ പുനരാരംഭിക്കാൻ ലേബർ ഇൻസ്‌പെക്ടർമാർക്ക് നിർദ്ദേശം നൽകിയതായി അധികൃതര്‍ അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni

പ്രത്യേകിച്ച് ജിലീബ് അൽ-ഷുയൂഖ്, ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയ തുടങ്ങി വിവിധയിടങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ഒത്തുചേരുന്ന പ്രദേശങ്ങളിൽ പരിശോധന കർശനമാക്കാനാണ് നീക്കം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni

Comments (0)

Leave a Reply

Your email address will not be published. Required fields are marked *