ഇന്ത്യ – കുവൈത്ത് ബന്ധത്തിന് 60 വര്‍ഷം, ‘നമസ്തേ കുവൈത്ത്’ പരിപാടി 7,8 തിയ്യതികളില്‍

കുവൈറ്റ് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള  നയതന്ത്രബന്ധത്തിന്‍റെ    60 വര്‍ഷം മനോഹര സ്മരണയാക്കാന്‍ ‘നമസ്തേ കുവൈത്ത് ‘ സംഘടിപ്പിക്കുന്നു.ഇന്ത്യന്‍ എംബസിയുടെ നേത്രുത്വത്തില്‍ ഡിസംബര്‍ 7, 8 തിയ്യതികലിലാണ് കലാപരിപാടികള്‍ സംഘടിപ്പിക്കുന്നത്. നാഷണല്‍ മ്യൂസീയത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രവേശനം സൗജന്യമാണെന്ന് എംബസ്സി അധികൃതര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT

വിവിധ ഇന്ത്യന്‍  സംസ്ഥാനങ്ങളിലെ കലകള്‍, സംഗീതം, നൃത്ത പരിപാടികള്‍ തുടങ്ങിയവ ഇതിന്‍റെ ഭാഗമായി നടക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം വിവരിക്കുന്ന സെമിനാറുകള്‍, ഇന്ത്യയിലെ സുഖവാസ വിനോദസഞ്ചാര അവസരങ്ങളുമായി ബന്ധപ്പെട്ട സെമിനാര്‍, ഇന്ത്യന്‍ കലാ സാംസ്‌കാരിക പരിപാടികള്‍ തുടങ്ങി ഒരു വര്‍ഷം നീളുന്ന  നിരവധി പരിപാടികളാണ് 60 വര്ഷം പിന്നിടുന്നതിന്റെ ഭാഗമായി നടക്കുക. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT

Related Posts

Leave a Reply

Your email address will not be published. Required fields are marked *