ജോലി ചെയ്‍തിരുന്ന വീട്ടില്‍ നിന്ന് പണവും ഫോണും മോഷ്‍ടിച്ചു; കുവൈത്തിൽ പ്രവാസി ഇന്ത്യക്കാരിക്കെതിരെ കേസ്

കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലി ചെയ്‍തിരുന്ന വീട്ടില്‍ നിന്ന് പണവും മൊബൈല്‍ ഫോണും മോഷ്‍ടിച്ചെന്ന സ്‌പോൺസറുടെ പരാതിയിൽ പരാതിയില്‍ ഇന്ത്യക്കാരിക്കെതിരെ കേസ്. 28 വയസുകാരിയായ വീട്ടുജോലിക്കാരി 470 കുവൈത്തി ദിനാറും (1.15 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ഒരു സാംസങ് സ്‍മാര്‍ട്ട് ഫോണും മോഷ്‍ടിച്ചെന്നാണ് പരാതി.തന്റെ 62 വയസുകാരിയായ അമ്മയുടെ പണവും ഫോണുമാണ് ഇവര്‍ കവര്‍ന്നതെന്നും പരാതിക്കാരന്‍ ആരോപിച്ചു. ഫഹദ് അല്‍ അഹ്‍മദ് പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. തുടര്‍ന്ന് മോഷണത്തിനും വിശ്വാസ വഞ്ചനയ്‍ക്കും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തു. ആരോപണ വിധേയായ ഇന്ത്യക്കാരി ഒളിവിലാണ്. പണം നഷ്‍ടമായ വൃദ്ധയ്‍ക്ക് വേണ്ടി പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ച് മകന്‍ നിയമ നടപടി സ്വീകരിക്കുകയായിരുന്നു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/F47cynEMFNhBtzPpelC9T9

Related Posts

Leave a Reply

Your email address will not be published. Required fields are marked *